യുപിയിലെ കർഷകർ ഇപ്പോഴും ഉൽപന്നങ്ങൾ വിൽക്കുന്നത് താങ്ങു വിലയെക്കാൾ കുറച്ച്: പ്രിയങ്കഗാന്ധി

യുപിയിലെ കർഷകർ ഇപ്പോഴും ഉൽപന്നങ്ങൾ വിൽക്കുന്നത് താങ്ങു വിലയെക്കാൾ കുറച്ച്: പ്രിയങ്കഗാന്ധി

ന്യൂഡൽഹി: കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ഇപ്പോഴും യു പി യിലെ കർഷകർ നിർബന്ധിതരാകുന്നു എന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്രത്തിലെ ബിജെപി സർക്കാർ കർഷകരെ പരിഗണിക്കുന്നില്ലെന്നും പ്രിയങ്ക ട്വീറ്റിൽ കുറിച്ചു.  കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യമെമ്പാടും പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും പ്രതിഷേധം തുടരുകയാണ്. പുതിയ കാർഷിക നിയമങ്ങൾ കർഷകർക്കു താങ്ങുവില ഉറപ്പു നൽകുന്നില്ലെന്നാണ് പ്രധാനമായും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.