ഓണത്തെ വരവേൽക്കാൻ പ്രവാസലോകം ഒരുങ്ങി

ഓണത്തെ വരവേൽക്കാൻ പ്രവാസലോകം ഒരുങ്ങി

ദുബായ്: ഗൃഹാതുരത്വമുള്ള ഓര്‍മ്മകളാണ് ഓരോ പ്രവാസിക്കും ഓണാഘോഷം പകര്‍ന്നു നല്‍കുന്നത്. ഇത്തവണ ഓണം അവധി ദിനത്തിൽ ആയതിനാൽ സാമൂഹിക അകലം പാലിച്ചുകൊണ്ട്‌ ഓണം ആഘോഷിക്കാന്‍ പ്രവാസി മലയാളികള്‍ ഒരുങ്ങികഴിഞ്ഞു.

ഓണാഘോഷപരിപാടികളിലും, കുടുംബസംഗമങ്ങളിലും ഓഫീസുകളിലും, ഓണസദ്യ ഒരുക്കി, കേരള പാരമ്പര്യവും തനിമയും വിളിച്ചോതുന്ന ഓണക്കോടി ഉടുത്തെത്തുന്നത് ഓണക്കാലത്തെ പ്രവാസി കാഴ്ച്ചയാണ്.

നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഓണമാഘോഷിക്കാറുള്ളവരിൽ പലരും, ഇക്കൊല്ലം കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ഗൾഫിൽ തന്നെ ഓണം ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ്. മാസങ്ങളായി യാത്രാവിലക്കുമൂലം നാട്ടിൽ നിന്നും തിരികെ എത്താൻ സാധിക്കാത്തവർ ഇത്തവണ ഗൾഫിൽ എത്തി ഓണം ആഘോഷിക്കാം എന്ന പ്രതീക്ഷയിലാണ്.

ആഘോഷങ്ങൾക്കും, ഒത്തുചേരലുകൾക്കും പരിമിതികൾ ഉണ്ടെങ്കിലും, വരും നാളുകൾ ശുഭകരമാകുമെന്ന പ്രത്യാശയാണ് ഗള്‍ഫ് നാടുകളിലെ അനുദിന കോവിഡ് കണക്കുകളിലെ ഗണ്യമായ കുറവ് സൂചിപ്പിക്കുന്നത്



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.