തിരുവനന്തപുരം: ജോസ് കെ. മാണി വിഭാഗത്തെ ഇടതുമുന്നണി ഘടക കക്ഷിയാക്കും. എൽഡിഎഫിനൊപ്പം സഹകരിക്കാനുള്ള ജോസ് കെ. മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് സിപിഐ. എൽഡിഎഫ് യോഗത്തിൽ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണയായി.
കേരള കോൺഗ്രസ് യുഡിഎഫിനെ പരസ്യമായി തള്ളിപ്പറയുകയും രാജ്യസഭ എംപി സ്ഥാനം രാജിവച്ച് ഇടത് മുന്നണിയുമായി സഹകരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ജോസിനെ ഇനി എതിർക്കേണ്ടതില്ലെന്നാണ് സിപിഐ യുടെ നിലപാട്.
ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കുന്നതിനോട് സിപിഐയ്ക്ക് എതിർപ്പില്ലെന്ന സൂചനയും കാനം രാജേന്ദ്രൻ നൽകി. സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നവംബർ അഞ്ചിന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും കൗൺസിലും യോഗം ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഇതേ യോഗത്തിൽ ചർച്ച ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.