ദുബായ് : ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഒക്ടോബർ മൂന്നുവരെ മാത്രം ഓൺലൈൻ പഠനം. അതിനു ശേഷം സ്കൂളുകൾ സാധാരണ പോലെ തുറന്നുപ്രവർത്തിക്കും. വിദ്യാർഥികൾ സ്കൂളുകളിലെത്തി പഠനം തുടരുകയും വേണം. ആഗസ്ത് 29 മുതൽ തുടങ്ങുന്ന പുതിയ ടേമിന്‍റെ ആദ്യ ദിനം മുതൽ കുട്ടികൾക്ക് ക്ലാസ് റൂമുകളിൽ എത്താനോ വീടുകളിലിരുന്ന് പഠിക്കാനോ അവസരമുണ്ട്.എന്നാൽ ഒക്ടോബർ മൂന്നിനു ശേഷം കുട്ടികൾ സ്കൂളുകളിൽ എത്തണമെന്നും ദുബായ് കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്മെന്‍റിന്‍റെ നിർദ്ദേശം വ്യക്തമാക്കുന്നു.
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ദുബായ് നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി നേരത്തെ മാർഗനിർദ്ദേശം നല്‍കിയിരുന്നു. സ്കൂളുകളിലെത്തിയുളള പഠനത്തിന് വാക്സിനേഷന്‍ നിർബന്ധമല്ല. എന്നാല്‍ ഒക്ടോബർ മൂന്നിനുശേഷം വിദൂരപഠനം നടത്താൻ വിദ്യാർഥി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനെടുക്കാത്ത സ്കൂൾ ജീവനക്കാർ എല്ലാ ആഴ്ചയും പി.സി.ആർ എടുക്കണമെന്നും നിർദേശമുണ്ട്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.