കുവൈറ്റും പ്രവേശനവിലക്ക് നീക്കുന്നു, ഇന്ത്യയില്‍ നിന്നുളളവ‍ർക്ക് പ്രവേശനമാകാം

കുവൈറ്റും പ്രവേശനവിലക്ക് നീക്കുന്നു, ഇന്ത്യയില്‍ നിന്നുളളവ‍ർക്ക് പ്രവേശനമാകാം

കുവൈറ്റ് സിറ്റി : ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വ്വീസിന് കുവൈറ്റ് അനുമതി നല്‍കി. ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. കുവൈറ്റ് ജിഡിസിഎ ഇത് സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓഗസ്റ്റ് 26 വ്യാഴാഴ്ച ഇന്ത്യയില്‍ നിന്ന് നേരിട്ട് രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തും.

നിബന്ധനകള്‍

വാക്‌സിനേഷന്‍ ചെയ്തവര്‍, കുവൈറ്റിനു പുറത്ത് നിന്ന് വാക്‌സിനേഷന്‍ നടത്തിയവര്‍, കുവൈറ്റില്‍ നിന്ന് വാക്‌സിനേഷന്‍ നടത്തിയവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചാണ് കോവിഡ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
കുവൈറ്റ് അംഗീകൃത വാക്‌സിനുകളായ ഫൈസര്‍, ആസ്ട്രസെനക/കോവിഷീല്‍ഡ്, മോഡേര്‍ണ എന്നിവ രണ്ടു ഡോസും ജോണ്‍സന്‍ & ജോണ്‍സണ്‍ ഒരു ഡോസും പൂര്‍ത്തിയാക്കണം.

കുവൈറ്റ് അംഗീകൃതമല്ലാത്ത റഷ്യന്‍, ചൈനീസ് വാക്‌സിനുകളായ സിനോഫാം, സ്പുട്‌നിക്,സിനോവാക് എന്നിവ സ്വീകരിച്ചവര്‍ ഇതിനു പുറമേ കുവൈറ്റ് അംഗീകൃത വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ ഒരു ഡോസെങ്കിലും സ്വീകരിക്കണം.

കുവൈറ്റില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച് നാട്ടിലേക്ക് പോയവര്‍ കുവൈത്ത് ഇമ്മ്യൂണ്‍ ആപ്പിലും മൊബൈല്‍ ഐഡി ആപ്പിലും ഇവ ഡൗണ്‍ലോഡ് ചെയ്ത് ഇവയുടെ സ്റ്റാറ്റസ് പച്ച നിറമായി കാണിക്കണം.

വിദേശത്ത് നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ പേപ്പര്‍ രൂപത്തിലുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. ഇവയില്‍ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേര്, സ്വീകരിച്ച വാക്‌സിന്റെ പേര്, തിയ്യതികള്‍, വാക്‌സിന്‍ സ്വീകരിച്ച സ്ഥലം മുതലായ വിവരങ്ങള്‍ ഉണ്ടായിരിക്കണം. ഇവ സ്‌കാന്‍ ചെയ്താല്‍ ഇതേ വിവരങ്ങള്‍ ലഭ്യമാവുന്ന ക്യൂ ആര്‍ കോഡും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരിക്കണം.

ക്യൂ ആര്‍ കോഡ് റീഡ് ചെയ്യപ്പെടാത്ത സാഹചര്യം നേരിടുന്നവര്‍ എന്ന ആരോഗ്യ മന്ത്രാലത്തിന്റെ ലിങ്കില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും ഇവക്ക് അംഗീകാരം, നേടുകയും വേണം എന്നതാണ് പ്രധാനപ്പെട്ട നിർദ്ദേശങ്ങള്‍

1. വാക്സിനേഷന്‍ പൂർത്തിയായ സ്വദേശികളും സാധുവായ താമസ രേഖയുളള വിദേശികളും

72 മണിക്കൂർ സാധുതയുളള പിസിആർ നെഗറ്റീവ് പരിശോധനാഫലം.

നിർദ്ധിഷ്ട ആപ്പ് രജിസ്ട്രർ ചെയ്തിരിക്കണം.

ഏഴുദിവസത്തെ ഹോം ക്വാറന്റീന്‍.

3 ദിവസത്തിനു ശേഷം വീണ്ടും പിസിആർ നെഗറ്റീവെന്ന് ഉറപ്പിക്കണം.

2. വാക്സിനേഷന്‍ പൂർത്തിയാക്കിയ പുതിയ വിസയില്‍ എത്തുന്നവർ, സിവില്‍ ഐഡി ലഭിക്കാത്തവർ

രാജ്യത്തെത്തിയാല്‍ 24 മണിക്കൂറിനകം പിസിആർ പരിശോധന.
72 മണിക്കൂറിനുളളിലെ പിസിആർ പരിശോധനാഫലം.
കൂവൈറ്റിലെത്തിയാല്‍ അംഗീകൃത മൊബൈല്‍ ആപ്പ് രജിസ്ട്രർ ചെയ്യണം( മൊബൈല്‍ സിം കാർഡ് എടുത്ത് രജിസ്ട്രർ ചെയ്യണമെന്ന സത്യവാങ്ങ് മൂലം നല്‍കണം).
ഏഴുദിവസത്തെ ഹോം ക്വാറന്റീന്‍.
മൂന്നു ദിവസത്തിനുശേഷം പിസിആർ പരിശോധന, നെഗറ്റീവെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം.

3. വാക്സിനേഷന്‍ സ്വീകരിക്കാത്ത പ്രത്യേക ഇളവ് ലഭിച്ചവർ

72 മണിക്കൂറിനുളളിലെ പിസിആർ പരിശോധനാഫലം.
കൂവൈറ്റിലെത്തിയാല്‍ അംഗീകൃത മൊബൈല്‍ ആപ്പ് രജിസ്ട്രർ ചെയ്യണം.
ഏഴുദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍.
അതിനുശേഷം ഏഴുദിവസത്തെ ഹോം ക്വാറന്റീന്‍.

രാജ്യത്തെത്തിയാല്‍ 24 മണിക്കൂറിനകം പിസിആർ പരിശോധന, ആറാം ദിവസം രണ്ടാമത്തെ പിസിആർ, ഇതിന്റെ ചെലവ് രാജ്യത്തെത്തുന്നതിന് മുന്‍പ് കുവൈറ്റ് മുസാഫിർ ആപ്പ് വഴി അടക്കണം

4 ഗാർഹിക വിസയില്‍ എത്തുന്നവർ
ബില്‍ സലാമ ആപ്പില്‍ രജിസ്ട്രർ ചെയ്യണം, മറ്റ് യാത്രാ നിബന്ധനകള്‍ പാലിക്കുകയും വേണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.