ഭുവനേശ്വര്‍: ഒഡിഷയിലെ ഇക്കൊല്ലത്തെ പത്താം ക്ലാസ് പരീക്ഷ വിജയിച്ചവരുടെ കൂട്ടത്തില്‍ എംഎല്‍എയും. ഭരണകക്ഷിയായ ബിജു ജനതാദള്‍ എംഎല്‍എ പൂര്‍ണചന്ദ്ര സൈ്വനാണ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ നടത്തിയ പരീക്ഷ പാസ്സായത്. നാല്‍പത്തിയൊമ്പതുകാരനായ പൂര്‍ണചന്ദ്ര അറുപത് ശതമാനം മാര്‍ക്ക് നേടിയാണ് വിജയിച്ചത്.
നേരത്തെ ഓണ്‍ലൈനായി പരീക്ഷ നടത്തിയിരുന്നെങ്കിലും പരീക്ഷാഫലത്തില്‍ തൃപ്തരാകാതെ ഓഫ്ലൈനായി വീണ്ടും പരീക്ഷയെഴുതിയവരില്‍ പൂര്‍ണചന്ദ്ര സൈ്വനുള്‍പ്പെടെ 5,233 പേര്‍ വിജയിച്ചു. 141 പേര്‍ തോറ്റു. ഗഞ്ജം ജില്ലയിലെ സുരദ സ്വദേശിയായ ചന്ദ്ര 500 ല്‍ 340 മാര്‍ക്ക് നേടി ബി2 ഗ്രേഡിന് അര്‍ഹനായി. എംഎല്‍എ ഏറ്റവുമധികം മാര്‍ക്ക് നേടിയത് പെയിന്റിങ്ങിനാണ്. ഈ വിഷയത്തില്‍ 80 മാര്‍ക്ക് നേടിയ പൂര്‍ണ ചന്ദ്ര ഒഡിയ, സാമൂഹികശാസ്ത്രം എന്നിവയില്‍ 60 ശതമാനത്തിലധികം മാര്‍ക്ക് കരസ്ഥമാക്കി.
ഭാഞ്ജനഗര്‍ സുരദ ഗേള്‍സ് സ്‌കൂളില്‍ പരീക്ഷയെഴുതിയ എംഎല്‍എയ്ക്ക് പ്രത്യേക മുറി അനുവദിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിച്ചാണ് പ്രത്യേക മുറി അനുവദിച്ചത്. മുമ്പ് പല തവണ പരീക്ഷയെഴുതിയെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനവും മറ്റ് തിരക്കുകളും കാരണം പരീക്ഷയില്‍ വേണ്ടവിധം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്തതിനാല്‍ പൂര്‍ണ ചന്ദ്രയ്ക്ക് പരീക്ഷ പാസ്സാകാന്‍ സാധിച്ചിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.