ദുബായ്: കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികള്‍ ഉള്‍പ്പടെ നാലുപേർക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സമ്മാനം. 50000 ദിർഹമാണ് (ഏകദേശം 10 ലക്ഷം ഇന്ത്യന്‍ രൂപ) ദുബായ് ഭരണാധികാരി ഇവർക്ക സമ്മാനിച്ചത്.
കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ പൂച്ചയ്ക്ക് ചാടാന്‍ പാകത്തില്‍ ബെഡ് ഷീറ്റ് പിടിച്ചു കൊടുത്ത മൂന്ന് പേരില്‍ ഒരാള്‍ മലയാളിയാണ്, ദുബായ് റോഡ്സ് ആന്റ് ട്രാന്‍പോർട് അതോറിറ്റിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നാസർ മൊറോക്കന്‍ സ്വദേശി അഷ്റഫും , പാകിസ്ഥാനിയായ അതീഫ് മെഹമ്മദൂമാണ് മറ്റ് രണ്ടുപേർ. ദൃശ്യങ്ങള്‍ പകർത്തി തന്റെ ഇന്‍സ്റ്റാഗ്രമിലിട്ടത് മലയാളിയായ മുഹമ്മദ് റാഷിദാണ്.
ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായതിന് പിന്നാലെയാണ്, ഇവരോട് നന്ദി പറയണെന്ന് ആവശ്യപ്പെട്ട് ദുബായ് ഭരണാധികാരിയും വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. എന്തായാലും ദുബായ് ഭരണാധികാരിയുടെ സമ്മാനം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് നാലുപേരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.