തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളി വില വർധിക്കുന്നത് കണക്കിലെടുത്ത് വില നിയന്ത്രണത്തിനായി കേന്ദ്ര ഏജൻസിയായ നാഫെഡുമായി ചേർന്ന് നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.   സവാള, ചെറുപയർ,  ഉഴുന്ന്,  ഉള്ളി, തുമര എന്നിവയുടെ ആവശ്യകത സംസ്ഥാനത്തിന്റെ  പൊതുവിതരണവകുപ്പ് കേന്ദ്രസർക്കാരിന്റെ  ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക കെടുതി കേരളത്തിലേക്ക് സവാള,ഉള്ളി എന്നിവ എത്തുന്നതിനെ  ബാധിച്ചു.  ഇതനുസരിച്ച് കഴിഞ്ഞദിവസമാണ് ഉള്ളിവില നൂറ് രൂപ കടന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.