ജിസിസി: യുഎഇയില്‍ വെള്ളിയാഴ്ചയും ആയിരത്തില്‍ താഴെ മാത്രമാണ് പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തത്. 994 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 4 മരണവും റിപ്പോർട്ട് ചെയ്തു. 300 828 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. 1570 പേരാണ് രോഗമുക്തി നേടിയത്. യുഎഇയില്‍ ഇതുവരെ 714396 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 698989 പേർ രോഗമുക്തി നേടി.
സൗദി അറേബ്യയില്‍ 244 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 407 പേരാണ് രോഗമുക്തി നേടിയത്. 8 മരണവും സൗദിയില്‍ റിപ്പോർട്ട് ചെയ്തു. റിയാദില്‍ 54 പേരിലും മക്കയില്‍ 46 പേരിലുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 543562 പേർ രോഗബാധിതരായപ്പോള്‍ 531324 പേർ രോഗമുക്തി നേടി. 8520 മരണവും സ്ഥിരീകരിച്ചു.
കുവൈറ്റില്‍ 168 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 432 പേർ രോഗമുക്തി നേടുകയും ചെയ്തു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 409177 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 403852 പേരാണ് രോഗമുക്തി നേടിയത്. 2415 മരണവും റിപ്പോർട്ട് ചെയ്തു.
ബഹ്റിനില്‍ 106 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 104 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. രാജ്യത്ത് 994 ആണ് ആക്ടീവ് കേസുകള്‍. 269766 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1388 പേർ മരിച്ചു. 40 നും അതിന് മുകളിലുമുളളതും അനാരോഗ്യമുളളവരുമായ 79.5 പേർ ഇതുവരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു.
ഖത്തറില്‍ രാജ്യത്ത് തന്നെയുളള 145 പേരിലും യാത്രചെയ്ത് എത്തിയ 67 പേരിലും കോവിഡ് 19 സ്ഥിരീകരിച്ചു. 2862 ആണ് ആക്ടീവ് കേസുകള്‍. ഒരു മരണവും വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. 213 പേർ രോഗമുക്തി നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.