അറുപത് വയസിന് മുകളിലുളളവരുടെ വിസാ കാലാവധി നീട്ടി നല്‍കാന്‍ കുവൈത്ത്

അറുപത് വയസിന് മുകളിലുളളവരുടെ വിസാ കാലാവധി നീട്ടി നല്‍കാന്‍ കുവൈത്ത്

കുവൈത്ത് സിറ്റി: അറുപത് വയസിന് മുകളില്‍ പ്രായമുളളവരുടെ വിസാ കാലാവധി ആറ് മാസം കൂടി നീട്ടി നല്‍കുമെന്ന് കുവൈത്ത്. ബിരുദം വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർക്കാണ് ആനുകൂല്യമുളളതെന്നും കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ റസിഡന്‍സി വിഭാഗം അറിയിച്ചു. 

ഫീസ് അടച്ച് വിസ പുതുക്കാന്‍ അനുമതി നല്‍കുന്ന നിയമ ഭേദഗതി നടപ്പിലില്ല. അതുകൊണ്ടാണ് താല്‍ക്കാലികമായി ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുളള നിരവധി പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന തീരുമാനമാണിത്.

2020 സെപ്റ്റംബറിലാണ് സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രം യോഗ്യതയുള്ള വിദേശികള്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്. 2021 ജനുവരി ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍ ഇതിനെതിരേ സ്വദേശികളില്‍ നിന്നു തന്നെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിക്കുകായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.