ഹോം ന് ശേഷം 'മെയ്‍ഡ് ഇന്‍ ക്യാരവാനിൽ' വ്യത്യസ്ത വേഷത്തിൽ ഇന്ദ്രന്‍സ് എത്തുന്നു

ഹോം ന് ശേഷം 'മെയ്‍ഡ് ഇന്‍ ക്യാരവാനിൽ'  വ്യത്യസ്ത വേഷത്തിൽ ഇന്ദ്രന്‍സ് എത്തുന്നു

ഹോം ന് ശേഷം ഇന്ദ്രന്‍സ് വ്യത്യസ്ത വേഷത്തിൽ എത്തുന്ന മറ്റൊരു ചിത്രമാണ് ‘മെയ്‍ഡ് ഇന്‍ ക്യാരവാന്‍’. ജോമി കുര്യാക്കോസിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം പറയുന്നത് ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയില്‍ പൂര്‍ത്തിയായി. ജോമി കുര്യാക്കോസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

പുതുമുഖം പ്രിജില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക. ഇന്ദ്രന്‍സ്, ആന്‍സന്‍ പോള്‍, മിഥുന്‍ രമേഷ് എന്നിവരെ കൂടാതെ അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എല്‍വി സെന്റ്റിനോ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം നല്‍കുന്നു. ക്യാമറ: ഷിജു എം ഭാസ്‍കര്‍.

സിനിമാ കഫേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‍ജു ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.