ജിസിസി: യുഎഇയില്‍ ഇന്നും ആയിരത്തില്‍ താഴെ മാത്രമാണ് പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തത്. 987 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2 മരണവും റിപ്പോർട്ട് ചെയ്തു. 348771 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. 1554 പേരാണ് രോഗമുക്തി നേടിയത്. യുഎഇയില്‍ ഇതുവരെ 716381 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 702102 പേർ രോഗമുക്തി നേടി.
ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 348 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച 149 പേരിലും വെള്ളിയാഴ്ച 96 പേരിലും ശനിയാഴ്ച 103 പേരിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ മൂന്ന് ദിവസങ്ങളിലെ ആകെ മരണസംഖ്യ 8 ആണ്. രാജ്യത്ത് ഇതുവരെ 302132 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 291532 പേർ രോഗമുക്തി നേടി. 4057 ആണ് ആകെ മരണസംഖ്യ.
സൗദി അറേബ്യയില്‍ ശനിയാഴ്ച 234 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 409 പേരാണ് രോഗമുക്തി നേടിയത്. 6 മരണവും സൗദിയില്‍ റിപ്പോർട്ട് ചെയ്തു. റിയാദില്‍ 67 പേരിലും മക്കയില്‍ 3 6 പേരിലുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 543796 പേർ രോഗബാധിതരായപ്പോള്‍ 531733 പേർ രോഗമുക്തി നേടി. 8526 മരണവും സ്ഥിരീകരിച്ചു.
കുവൈറ്റില്‍ ശനിയാഴ്ച 365 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 186 പേർ രോഗമുക്തി നേടുകയും ചെയ്തു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 409363 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 404217 പേരാണ് രോഗമുക്തി നേടിയത്. 2416 മരണവും റിപ്പോർട്ട് ചെയ്തു.
ബഹ്റിനില്‍ 98 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 138 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. രാജ്യത്ത് 954 ആണ് ആക്ടീവ് കേസുകള്‍. 269904 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1388 പേർ മരിച്ചു.
ഖത്തറില്‍ രാജ്യത്ത് തന്നെയുളള 118 പേരിലും യാത്രചെയ്ത് എത്തിയ 65 പേരിലും കോവിഡ് 19 സ്ഥിരീകരിച്ചു. 2845 ആണ് ആക്ടീവ് കേസുകള്‍. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 200 പേർ രോഗമുക്തി നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.