മുളക്കുളം : പാലാ രൂപതയിൽ കർഷക വർഷം പ്രമാണിച്ച് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ആഹ്വാനപ്രകാരം യുവജനങ്ങൾ കാർഷികവൃത്തിയിൽ ഏർപ്പെടുന്നത് പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്നും പഠനത്തോടും  ജോലിയോടുമൊപ്പം തന്നെ കാർഷികവൃത്തിയും സ്വന്തമാക്കുന്നത് എല്ലാ യുവാക്കൾക്കും മാതൃകയാണെന്നും സീറോ മലബാർ സഭയുടെ യൂത്ത്  കമ്മീഷൻ ചെയർമാനും  കോട്ടയം ക്നാനായ അതിരൂപത സഹായമെത്രാനുമായ  മാർ ജോസഫ് പണ്ടാരശ്ശേരിൽ പറഞ്ഞു. 
മുളക്കുളം യൂണിറ്റിൽ നടന്ന പാലാ രൂപതയുടെ സീറോ മലബാർ യുവജന ദിനാഘോഷം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി എസ് സി പോലെയുള്ള പൊതു പ്രസ്ഥാനങ്ങളിൽ നീതി നിഷേധിക്കപ്പെടുന്ന  യുവജനങ്ങൾക്കായി ജാതി മത വ്യത്യാസമില്ലാതെ പോരാടുന്ന പാലാ എസ് എം വൈ എം ന്റെ  ആർജ്ജവത്വത്തെ ബിഷപ്പ്  അഭിനന്ദിച്ചു.  വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ തിരുനാൾ ദിനമായ ഒക്ടോബർ 22 നു പാലാ രൂപതയിലെ വിവിധ യൂണിറ്റുകളിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു. മുളക്കുളം സെന്റ്  മേരിസ് കത്തോലിക്കാ പള്ളിയിൽ വച്ചായിരുന്നു രൂപതാതല യുവജന ദിന ആഘോഷം നടന്നത്. 
പതാക ഉയർത്തലിനും പുഷ്പാർച്ചനക്കും   ശേഷം പ്രസിഡന്റ് ശ്രീ ബിബിൻ ചാമക്കാലായിലിന്റെ  അധ്യക്ഷതയിൽ ചേർന്ന യുവജന ദിന സമ്മേളനത്തിൽ എസ് എം വൈ എം ഗ്ലോബൽ ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.  രൂപതാ ഡയറക്ടർ ഫാ.  തോമസ് സിറിൽ തയ്യിൽ,ജോ. ഡയറക്ടർ സി. ജോസ്മിത, എക്സിക്യൂട്ടീവ് അംഗം കെവിൻ മൂങ്ങാമാക്കൽ, മുളക്കുളം യൂണിറ്റ് ഡയറക്ടർ ഫാ.ജോസ് കളപ്പുരയ്ക്കൽ, ഫൊറോനാ ഡയറക്ടർ  ഫാ.സെബാസ്റ്റ്യൻ ചാമക്കാലായിൽ, പിറവം എം എൽ എ അനൂപ് ജേക്കബ്,  യൂണിറ്റ് പ്രസിഡന്റ് ജോൺ അലക്സ്,ഫൊറോനാ പ്രസിഡന്റ് ജസ്റ്റിൻ റെജി, സെബാസ്റ്റ്യൻ തോട്ടത്തിൽ, ജിയോ ചിറപ്പുറം ,ജോൺസ്  പാപ്പച്ചൻ തുടങ്ങിയവർ
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.