വിദ്യാരംഭത്തിന്റെ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

വിദ്യാരംഭത്തിന്റെ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാരംഭ ദിനങ്ങളിൽ ആൾക്കൂട്ടവും ആഘോഷങ്ങളും ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നതിനാൽ വിദ്യാരംഭം വീടുകളിൽ തന്നെ നടത്തുന്നതാണ് ഉചിതം എന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന എല്ലാവരും സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു.

വിദ്യാരംഭ സമയത്ത് നാവിൽ സ്വർണ്ണം കൊണ്ട് എഴുതുമ്പോൾ അണു വിമുക്തം ആയിരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഒരാൾ ഉപയോഗിച്ച സ്വർണ്ണം അടുത്ത കുട്ടിക്ക് ഉപയോഗിക്കരുത്. ഓരോ കുട്ടിയേയും എഴുത്തിനിരുത്തുന്നതിനു മുമ്പും ശേഷവും എഴുത്തിനിരുത്തുന്ന ആൾ കൈകൾ സോപ്പ് ഉപയോഗിച്ച് ഫലപ്രദമായി കഴുകണം എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.