സന്ദർശക വിസയിലെത്തുന്നതിനുളള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും നിലവിലുളള മാനദണ്ഡങ്ങള്‍ പാലിക്കാതെ എത്തിയവർക്ക് മാത്രമാണ് തിരിച്ചുപോകേണ്ടി വന്നതെന്നും ദുബായ്. മടക്കയാത്രാ ടിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ്, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയുമായി വേണം സന്ദർശക വിസയിലെത്താന്‍. ഡമ്മി മടക്കയാത്ര ടിക്കറ്റുമായോ ഹോട്ടലില്‍ റൂമും മറ്റ് സൗകര്യങ്ങളും ബുക്ക് ചെയ്തുവെന്ന വ്യാജ രേഖകളുമായോ വരരുത്. ഇങ്ങനെയുളളവർക്ക് തിരിച്ച് പോകേണ്ടിവരും. സ്വന്തം ചെലവിനുളള പണം പോലും കൈയ്യിലില്ലാതെ എത്തിയവരും നിരവധി. ബന്ധുക്കളും മറ്റും ഇവിടെയുണ്ടെന്ന് പലരും പറഞ്ഞുവെങ്കിലും അന്വേഷണത്തില്‍ അതെല്ലാം കളളമാണെന്ന് ബോധ്യപ്പെട്ടവർക്കും രാജ്യത്ത് ഇറങ്ങാനായില്ല. വിനോദ സഞ്ചാരികളല്ലെന്ന് ബോധ്യപ്പെട്ടവരെയാണ് പലപ്പോഴും തിരിച്ചയച്ചതെന്നും അധികൃതർ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.