ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അപൂര്‍വ പനി ബാധിച്ച് അഞ്ചു മരണം. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട അപൂര്‍വ പനി കസ്ഗഞ്ച് ഉള്‍പ്പെടെ മറ്റു ജില്ലകളിലേക്കും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കസ്ഗഞ്ചില്‍ അഞ്ചു പേര്‍ പനി ബാധിച്ചു മരിച്ചതായി അസിസ്റ്റന്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അവനീന്ദ്ര കുമാര്‍ അറിയിച്ചു. പകര്‍ച്ച പനി തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഉയര്‍ന്ന പനിയും കുറഞ്ഞ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും രോഗലക്ഷണങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കായി എടുക്കുന്നുണ്ട്.
ചികിത്സ തേടി ചെറിയ ക്ലിനിക്കുകളിലാണ് കൂടുതലും ആളുകളെത്തുന്നത്. സ്വകാര്യ ആശുപത്രി ചെലവ് താങ്ങാനാകില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ തങ്ങളെ ആരും ശ്രദ്ധിക്കില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഗണേഷ്പൂരിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അടുത്തിടെ ചില മരണങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒരു മരണം മാത്രമാണ് സ്ഥിരീകരിച്ചതെന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് ഡോ.മുകേഷ് കുമാര്‍ പറഞ്ഞു. പരിശോധനയ്ക്കും ചികിത്സയ്ക്കുമായി മെഡിക്കല്‍ ടീമുകള്‍ പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.