താലിബാന്‍ സ്ത്രീവിരുദ്ധ നയം മാറ്റണം:അഫ്ഗാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരം റദ്ദാക്കുമെന്ന് ഓസ്ട്രേലിയ

 താലിബാന്‍ സ്ത്രീവിരുദ്ധ നയം മാറ്റണം:അഫ്ഗാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരം റദ്ദാക്കുമെന്ന് ഓസ്ട്രേലിയ


കാബൂള്‍: സ്ത്രീകളെ അടിച്ചമര്‍ത്തുന്ന താലിബാന്‍ ഭരണകൂടത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്താനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്നു പിന്മാറാനുള്ള നീക്കത്തില്‍ ഓസ്ട്രേലിയ. വനിതകളുടെ ക്രിക്കറ്റ് മത്സരത്തെ താലിബാന്‍ എതിര്‍ത്തിരുന്നു.അതിനു പിന്നാലെയാണ് താലിബാന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഓസ്ട്രേലിയ മത്സരത്തില്‍ നിന്നു പിന്മാറുമെന്നു മുന്നറിയിപ്പു നല്‍കിയത്.

താലിബാന്‍ നയം മാറ്റിയില്ലെങ്കില്‍ ഹോബാര്‍ട്ടിലെ ബ്ലണ്ട്സ്റ്റോണ്‍ അരീനയില്‍ നടക്കുന്ന മത്സരവുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഓസ്ട്രേലിയ പുറത്തിറക്കിയ പുതിയ പ്രസ്താവനയില്‍ പറയുന്നു. നവംബര്‍ 27 നാണ് അഫ്ഗാനിസ്താന്‍-ഓസ്ട്രേലിയ മത്സരം നടക്കേണ്ടത്. ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് മത്സരത്തിന് വലിയ പ്രാധാന്യം നല്‍കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ക്രിക്കറ്റ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അതില്‍ വിവേചനം അനുവദിക്കില്ല. എല്ലാ കാലത്തും വനിതാ ക്രിക്കറ്റിനെ തങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. മാദ്ധ്യമ വാര്‍ത്തകളില്‍ നിന്നും വനിതാ ക്രിക്കറ്റിനെ താലിബാന്‍ പിന്തുണയ്ക്കില്ലെന്ന് മനസിലാക്കുന്നു. ഈ സാഹചര്യത്തില്‍ അഫ്ഗാനുമായുള്ള മത്സരത്തില്‍ നിന്നും പിന്മാറാന്‍ ധാരണയായിട്ടുള്ളതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.