ജിസിസി: യുഎഇയില്‍ വെളളിയാഴ്ച 744 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 268878 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 961 പേർ രോഗമുക്തി നേടി. 3 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 2060 മരണമാണ് സ്ഥിരീകരിച്ചിട്ടുളളത്. 727541 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 718218 പേർ രോഗമുക്തി നേടി.
സൗദി അറേബ്യയില്‍ 102 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 74 പേർ രോഗമുക്തരായി. 6 മരണവും റിപ്പോർട്ട് ചെയ്തു. റിയാദില്‍ 38 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മക്കയില്‍ 19 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 8610 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 545829 പേരില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 534908 പേർ രോഗമുക്തി നേടി. 2311 ആണ് ആക്ടീവ് കേസുകള്‍. 542 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കുവൈറ്റില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 62 പേരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 154 പേർ രോഗമുക്തി നേടുകയും ചെയ്തു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 410693 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 406855 പേർ രോഗമുക്തരായി. വെളളിയാഴ്ച ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 2429 ആയി.
ഖത്തറില്‍ രാജ്യത്ത് തന്നെയുളള 88 പേരിലും രാജ്യത്തേക്ക് എത്തിയ 31 പേരിലും വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 187 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 234362 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 230168 പേർ രോഗമുക്തി നേടി. 604 മരണവും ഇതുവരെ സ്ഥിരീകരിച്ചു. രാജ്യത്ത് 20 പേരാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുളളത്.
ബഹ്റിനില്‍ വെള്ളിയാഴ്ച 88 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 88 പേർ രോഗമുക്തി നേടി. 939 ആണ് രാജ്യത്തെ ആക്ടീവ് കേസുകള്‍. രാജ്യത്ത് ഇതുവരെ 271215 പേരാണ് രോഗമുക്തി നേടിയത്. 1388 പേർ മരിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.