യുഎഇയിൽ വിപിഎൻ ഉപയോഗിക്കുന്നവർ, ഈ നിയമങ്ങൾ അറിയുക

യുഎഇയിൽ വിപിഎൻ ഉപയോഗിക്കുന്നവർ, ഈ നിയമങ്ങൾ അറിയുക

ഏഷ്യൻ രാജ്യങ്ങളിലും, ഗൾഫിലും പ്രത്യേകിച്ചു യുഎഇയിലും വിപിഎൻ ഉപയോഗം വർധിച്ചു വരികയാണ്. മിക്ക രാജ്യങ്ങളിലും വിപിഎൻ ഉപയോഗിക്കാമെങ്കിലും ചില രാജ്യങ്ങളിൽ സൈബർ നിയമങ്ങൾ പ്രകാരം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വിപിഎൻ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്തുന്നതും, സർക്കാർ പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള വെബ്സൈറ്റുകൾ സന്ദർശിക്കുന്നതും യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിയമവിരുദ്ധമാണ്. യുഎഇയിൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവരുടെ സ്ഥാപനത്തിനുള്ളിലെ ആവശ്യങ്ങൾക്കായി വിപിഎൻ ഉപയോഗിക്കാം. പല ഗൾഫ് രാജ്യങ്ങളിലും പ്രവാസികൾ അവരുടെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ഓഡിയോ, വീഡിയോ ചാറ്റുകൾ ചെയ്യുന്നതിനായി വിപിഎൻ ഉപയോഗിക്കുന്നുണ്ട്.

യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് വിപിഎൻ ഉപയോഗിക്കുന്നതെങ്കിൽ അത് നിയമവിരുദ്ധമാകില്ല. എന്നാൽ അത് ദുരുപയോഗം ചെയ്യുകയാണെങ്കിൽ വലിയ പിഴയും രാജ്യത്തെ സൈബർ നിയമം അനുസരിച്ചുള്ള തടവും വരെ ലഭിച്ചേക്കും. ഭേദഗതി ചെയ്ത യുഎഇ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 1 പ്രകാരം, നിയമം ലംഘിക്കുന്നവർക്ക് താൽക്കാലിക തടവും 500,000 ദിർഹത്തിൽ കുറയാത്ത പിഴയും കൂടാതെ 2 മില്യൺ ദിർഹത്തിൽ കൂടാത്ത പിഴയും അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു പിഴയോ ലഭിക്കും. കുറ്റകൃത്യങ്ങൾക്കോ മറ്റു തട്ടിപ്പുകൾക്കോ വേണ്ടി കമ്പ്യൂട്ടർ ഇന്റർനെറ്റ് വിലാസം മാറ്റി ഉപയോഗിക്കുന്നവർക്കോ തേർഡ് പാർട്ടി വിലാസം ഉപയോഗിക്കുന്നവർക്കോ ആണ് പിഴ ലഭിക്കുക.

ഗൾഫ് രാജ്യങ്ങളിൽ വിപിഎൻ ഉപയോഗം കൂടുതൽ ഉള്ളത് ഖത്തറിൽ ആണ്. 44.47 ശതമാനമാണ് ഇവിടെ ഉപയോഗം പിന്നിൽ 39.91 ശതമാനം ഉപയോഗമുള്ള യുഎഇയും 24.79 ശതമാനം ഉപയോഗമുള്ള ഒമാനുമാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.