സന്തോഷം അളക്കാനുള്ള യന്ത്രം വികസിപ്പിച്ച് കുസാറ്റ് ഗവേഷക

സന്തോഷം അളക്കാനുള്ള യന്ത്രം വികസിപ്പിച്ച് കുസാറ്റ് ഗവേഷക

കൊച്ചി: സന്തോഷത്തിന്റെ തോത് അളക്കാനുള്ള യന്ത്രത്തിന്‌ രൂപകല്‍പന നടത്തി കുസാറ്റ്‌ ഗവേഷക. മനുഷ്യരുടെ നാഡീതന്തു ഉത്‌പാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപ്പമൈനാണ്‌ സന്തോഷമുള്‍പ്പെടെയുള്ള മനുഷ്യവികാരങ്ങള്‍ നിര്‍ണയിക്കുന്നത്‌.

ഡോപ്പമൈന്റെ അളവ്‌ നിര്‍ണയിക്കാന്‍ കഴിയുന്ന ഉപകരണമുണ്ടെങ്കില്‍ ന്യൂറോളജിക്കല്‍ ചികിത്സാ രംഗത്ത്‌ കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന ചിന്തയാണ്‌ കുസാറ്റ്‌ ഗവേഷകയെ ഡോപ്പാമീറ്റര്‍ എന്ന സെന്‍സര്‍ ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിലേക്കെത്തിച്ചത്‌.

കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലാ (കുസാറ്റ്‌) അപ്ലൈഡ്‌ കെമിസ്‌ട്രി വകുപ്പ്‌ സെന്‍സര്‍ റിസര്‍ച്ച്‌ ഗ്രൂപ്പിലെ സി.എസ്‌.ഐ.ആര്‍. റിസര്‍ച്ച്‌ അസോസിയേറ്റ്‌ ഡോ. ശാലിനി മേനോനാണ്‌ ഡോപ്പമീറ്റര്‍ എന്ന സെന്‍സര്‍ ഉപകരണത്തിന്റെ പ്രോട്ടോടൈപ്പ്‌ വികസിപ്പിച്ചത്‌. സയന്‍സ്‌ ഫാക്കല്‍റ്റി ഡീന്‍ ഡോ.കെ. ഗിരീഷ്‌ കുമാര്‍ മാര്‍ഗനിര്‍ദേശം നല്‍കി. ഡോപ്പമീറ്ററിന്റെ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്‌.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.