20 മുതല്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ബൂസ്റ്റർ ഡോസ് നിബന്ധം

20 മുതല്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ബൂസ്റ്റർ ഡോസ് നിബന്ധം

അബുദബി: സിനോഫോം വാക്സിന്‍ എടുത്ത് ആറുമാസം കഴിഞ്ഞവർക്ക് തിങ്കളാഴ്ച (സെപ്റ്റംബർ 20) മുതല്‍ അബുദബിയിലെ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ബൂസ്റ്റർ ഡോസ് നിർബന്ധം. ബൂസ്റ്റർ ഡോസ് എടുത്താല്‍ മാത്രമെ അല്‍ ഹോസന്‍ ആപ്പില്‍ പച്ചനിറം തെളിയുകയുളളൂ. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹോസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് അബുദബിയില്‍ നിർബന്ധമാണ്.

ബൂസ്റ്റർ ഡോസ് എടുത്താലും മുപ്പത് ദിവസം കഴിഞ്ഞാല്‍ വീണ്ടും പിസിആർ പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ മാത്രമെ അല്‍ ഹോസന്‍ ആപ്പില്‍ പച്ചനിറമുണ്ടാകൂ. സേഹയുടെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലെത്തി ബൂസ്റ്റർ ഡോസുകള്‍ എടുക്കാം. നിലവില്‍ സിനോഫാം വാക്സിനെടുത്തവർക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് എടുക്കാന്‍ നിർദ്ദേശം നല്‍കിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.