വിജയദശമി ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരമെഴുതും

വിജയദശമി ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരമെഴുതും

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് വിജയദശമി ആഘോഷിക്കുന്നു. എഴുത്തിനിരുത്ത് പരമാവധി വീടുകളിൽ ആക്കാനാണ് സർക്കാർ നിർദ്ദേശം. നാവിൽ എഴുതാനുപയോഗിക്കുന്ന സ്വർണ്ണം അണുവിമുക്തം ആക്കണമെന്നും ഒരു കുട്ടിയുടെ നാവിൽ ഉപയോഗിച്ച സ്വർണ്ണം വീണ്ടും മറ്റൊരു കുട്ടിക്ക് ഉപയോഗിക്കാൻ പാടില്ലെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

കോട്ടയം പനച്ചിക്കാട് ദേവി ക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങളോടെ ആണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. ഓൺലൈൻ ആയി ബുക്ക് ചെയ്തവർക്ക് മാത്രമേ വിദ്യാരംഭത്തിന് അവസരം ഒള്ളു. രക്ഷിതാക്കൾ ആണ് കുട്ടികളെ എഴുത്തിനിരുത്തുക. രാവിലെ 7 :30 മുതൽ വിജയദശമി ചടങ്ങുകൾ ആരംഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.