ബഹ്‌റൈനില്‍ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മലയാളി പെണ്‍കുട്ടി മരിച്ചു

ബഹ്‌റൈനില്‍ കെട്ടിടത്തിന് മുകളിൽനിന്ന്   വീണ് മലയാളി പെണ്‍കുട്ടി  മരിച്ചു

മനാമ: ബഹ്റൈനിൽ മലയാളി പെൺകുട്ടി അനുശ്രീ (13) കെട്ടിടത്തിനു മുകളിൽനിന്ന് വീണു മരിച്ചു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ജഫയറിൽ താമസസ്ഥലത്തെ കെട്ടിടത്തിന്റെ ഇരുപത്തഞ്ചാം നിലയിൽ നിന്ന് താഴെ വീഴുകയായിരുന്നു.

കണ്ണൂർ സ്വദേശി രഞ്ജിത് കുമാറിന്റെയും വത്സലയുടെയും മകളാണ് അനുശ്രീ. സംഭവം നടക്കുമ്പോൾ മാതാപിതാക്കൾ നാട്ടിലായിരുന്ന. എന്നാൽ വിവരമറിഞ്ഞതോടെ ഇന്നലെ മാതാപിതാക്കൾ തിരിച്ചെത്തി.

പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.