തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ കേരളത്തിലെ ഒരു എം എല്‍ എ യ്‌ക്കു കൂടി പങ്കെന്ന് കസ്റ്റംസ് റിപ്പോർട്ട്. പ്രതികളിലൊരാളായ സന്ദീപിന്റെ ഭാര്യ നല്‍കിയ മൊഴിയിലാണ് കേസില്‍ എം എല്‍ എ യുടെ ബന്ധം സംബന്ധിച്ചുളള പരാമർശം. മുഖ്യ പ്രതി കെ ടി റമീസ് കേരളത്തിലെ ഒരു എം എല്‍ എ യുടെ അടുത്ത ആളാണെന്നാണ് സന്ദീപിന്റെ ഭാര്യ കസ്റ്റംസിന് നല്‍കിയിരിക്കുന്ന മൊഴി . 'സന്ദീപ് തന്നോട് പറഞ്ഞതനുസരിച്ച് കെ ടി റമീസിനോടൊപ്പം ഒരു എം എല്‍ എ യുടേയും പേരുണ്ടായിരുന്നു'. ഇവര്‍ ഒരു സംഘമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും, റമീസ് വഴിയാണ് എം എല്‍ എ ഇടപെട്ടിരുന്നതെന്നുമാണ് സൗമ്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
സന്ദീപിന്റെ ഭാര്യ നല്‍കിയ മൊഴിയടങ്ങിയ റിപ്പോര്‍ട്ട് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് കസ്‌റ്റംസ് കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടില്‍ കൊടുവള്ളി എം എല്‍ എ കാരാട്ട് റസാക്കിന്റെ പേര് കാനാട്ട് റസാക്കെന്ന് തെറ്റായാണ് നല്‍കിയിരിക്കുന്നത്. ഇത് അക്ഷര പിശക് മാത്രമാണെന്നാണ് കസ്റ്റംസിന്റെ പ്രതികരണം . അദ്ദേഹം എം എല്‍ എ യാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. നേരത്തെ മുഖ്യപ്രതി സന്ദീപ് വാര്യര്‍ നല്‍കിയ മൊഴിയിലും എം എല്‍ എയുടെ പേര് പരാമര്‍ശിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സമാനമായ മൊഴി സന്ദീപിന്റെ ഭാര്യയും നല്‍കിയത്. നിലവില്‍ മൊഴിയല്ലാതെ മറ്റ് തെളിവുകളൊന്നും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.