7801 ഡയമണ്ടുകളുമായി ഗിന്നസ് റെക്കോര്‍ഡ് നേടിയ വ്യാപാരി

7801 ഡയമണ്ടുകളുമായി ഗിന്നസ് റെക്കോര്‍ഡ് നേടിയ വ്യാപാരി

സ്വന്തം പേര് എവിടെയെങ്കിലും ഒക്കെ അടയാളപ്പെടുത്താന്‍ ആഗ്രഹിക്കാറുണ്ട് പലരും. പ്രത്യേകിച്ച് ചില ചരിത്രം കുറിച്ച് ശ്രദ്ധ നേടാന്‍ ആഗ്രഹിക്കുന്നവരും ഏറെയാണ്. ഏറ്റവും അധികം ഡയമണ്ടുകള്‍ അഥവാ വജ്രങ്ങള്‍ ഉപയോഗിച്ച് മോതിരം തയാറാക്കി റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് കൊട്ടി ശ്രീകാന്ത്.

ഹൈദരബാദിലെ ഒരു ജ്വല്ലറി ഉടമയാണ് ഇദ്ദേഹം. ദ് ഡയമണ്ട് സ്‌റ്റോര്‍ ബൈ ചന്ദുഭായ് എന്നാണ് ഇദ്ദേഹത്തിന്റെ ജ്വല്ലറിയുടെ പേര്. 7801 വജ്രങ്ങള്‍ കൊണ്ടാണ് ഈ മോതിരം തയാറാക്കിയിരിക്കുന്നത്. ദ് ഡിവൈന്‍ 7801 ബ്രഹ്‌മ വജ്ര കമലം എന്ന പേരും മോതിരത്തിന് നല്‍കിയിട്ടുണ്ട്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലും മോതിരത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മോതിരം നിര്‍മിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ആറ് പാളികളായാണ് മോതിരത്തിന്റെ ഡിസൈനിങ്. ആദ്യത്തെ അഞ്ച് പാളികളില്‍ എട്ട് ഇതളുകളുമുണ്ട്. അവസാനത്തെ പാളിയിലാകട്ടെ ആറ് ഇതളുകളും മൂന്ന് ഫിലമെന്റുകളുമാണ് ഉള്ളത്.

ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന മോതിരം എന്ന ഗിന്നസ് റെക്കോര്‍ഡാണ് ഈ മോതിരത്തിന് ലഭിച്ചിരിക്കുന്നത്. 2018ലാണ് മോതിരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 11 മാസത്തോളം എടുത്തു നിര്‍മാണം പൂര്‍ത്തീകരിക്കാന്‍. കംപ്യൂട്ടറൈസ്ഡ് സിസൈനിങ്ങിലൂടെയാണ് എത്ര ഡയമണ്ടുകള്‍ വേണ്ടി വരുമെന്ന് കണക്കാക്കിയത്. എന്തായാലും ശ്രദ്ധ നേടിക്കഴിഞ്ഞു ഈ വജ്ര മോതിരവും അതിന്റെ നിര്‍മാതാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.