ദുബായ്: സന്ദർശകർക്ക് വിസ്മയം സൃഷ്ടിക്കാന്‍ ലോകത്തിലെ ആദ്യ ക്ലോത്ത്സ്പിൻ നിർമ്മിക്കാൻ പദ്ധതിയിടുന്നു. ദുബായ് യുടെ സ്‌കൈലൈനിൽ 50 നിലകളിലായാണ് ലോകത്തിലെ ഏറ്റവും വലിയ ക്ലോത്ത്സ്പിൻ ടവർ ഒരുങ്ങുക. ഒരു കെട്ടിടത്തിന്‍റെ രൂപത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ കലാസൃഷ്ടിയാകും ഇതെന്നാണ് വിലയിരുത്തല്‍. പ്രശസ്ത ഇസ്രയേലി ശില്പി സൈഗോ യുടെ നേതൃത്വത്തിലാണ് ക്ലോത്ത്സ്പിൻ ടവർ നിർമ്മിക്കുന്നത്.
വിഘടിച്ചു നിൽക്കുന്ന സമാനമായ രണ്ടു ഭാഗങ്ങൾ ഒരുമിച്ചു ചേരുമ്പോൾ പൂർണ്ണത കൈവരുന്ന അല്ലെങ്കിൽ ഉപയോഗപ്രദമാകുന്ന ‘ക്ലോത്ത്സ്പിൻ’ എന്ന ഈ കലാസൃഷ്ടി, യിസ്രായേലും യുഎഇയും തമ്മിലുള്ള സ്നേഹത്തെയും, ഐക്യത്തെയും ഭാവിപ്രതീക്ഷകളെയും പ്രതിനിധാനം ചെയ്യുന്നതോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം ജനങ്ങളെ ഓർമ്മിപ്പിക്കുമെന്നും ക്ലോത്ത്സ്പിൻ ടവർ ടീം വ്യക്തമാക്കി
ക്ലോത്ത്സ് പിൻ ടവറിൽ ആഡംബര ഹോട്ടൽ, ആർട്ട് ഗാലറികൾ , റെസിഡൻഷ്യൽ അപാർട്മെന്‍റുകള്‍, ഷോപ്പിംഗ് സെന്‍റർ എന്നിവ ഉണ്ടാകും. 170 മീറ്റർ ഉയരം പ്രതീക്ഷിക്കുന്ന ക്ലോത്ത്സ്പിൻ ടവറിൻറെ നിർമിതി 2026 ഓടെ യാഥാർഥ്യമാകും എന്ന് കരുതപ്പെടുന്നു.
ക്ലോത്ത്സ്പിൻ എന്ന ആശയവും അതിന്റെ അർത്ഥവും പരിചയപ്പെടുത്തുന്നതിന്, ക്ലോത്ത്സ്പിൻ ടവർ ടീം ഇതിനകം ദുബായിലെ വാഫി മാളിൽ സൈഗോ ആർട്ട് ഗാലറിയുടെ ഒരു സോഫ്റ്റ് ലോഞ്ച് ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.