കാഞ്ഞിരപ്പള്ളി : ഇ ഡബ്ല്യൂ എസ്  നടപ്പിലാക്കിയ കേരള  സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് എസ്  എം വൈ എം  കാഞ്ഞിരപ്പള്ളി രൂപത  ഫേസ്‌ബുക് ലൈവിലൂടെ സമ്മേളനം  നടത്തി.കാഞ്ഞിരപ്പള്ളി എം എൽ എ Dr ജയരാജ്  സമ്മേളനം ഉത്ഘാടനം നടത്തി . 
   കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ അഭിലാഷമായ  മുന്നോക്ക സാമ്പത്തിക സംവരണം നടപ്പിലാക്കിയ പിണറായി വിജയൻ സർക്കാരിനെ  എം എൽ എ  അഭിനന്ദിച്ചു. സംവരണം നിലവിൽ ലഭിക്കുന്ന വിഭാഗങ്ങൾക്ക്   ഒരു കാരണവശാലും  അവരുടെ സംവരണത്തിൽ കുറവ് വരുന്നില്ല എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകളിലെ   എസ്  എം വൈ എം  പ്രവർത്തകർ ഈ സമ്മേളനത്തിൽ പങ്കെടുത്തു . ഇ ഡബ്ല്യൂ എസ് സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന പ്രവർത്തനങ്ങളെ സമ്മേളനം അപലപിച്ചു.
     കാഞ്ഞിരപ്പള്ളി രൂപത SMYM പ്രസിഡന്റ് ആൽബിൻ തടത്തേൽ,കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ,കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷക്കീല നസീർ,കാഞ്ഞിരപ്പള്ളി ഫൊറോന പ്രസിഡന്റ് തോമാച്ചൻ കത്തിലാങ്കൽ,കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് ഡിജു കൈപ്പൻപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.