ദുബായ്: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കോവിഡ് സംബന്ധമായ പ്രചരണങ്ങളുടെ നിജസ്ഥിതി മനസിലാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി. ഔദ്യോഗിക വാർത്താ കേന്ദ്രങ്ങളില്‍ നിന്നുളള വാർത്തകള്‍ പിന്തുടരണമെന്ന് എന്‍സിഇഎംഎ വക്താവ് ഡോ താഹെർ അല്‍ അമീരി പറഞ്ഞു. കോവിഡ് മഹാമാരിക്കെതിരെയുളള യുഎഇയുടെ പോരാട്ടം തുടരുകയാണ്. എല്ലാ നിർദ്ദേശങ്ങളും കൃത്യമായി ഔദ്യോഗികമായുളള കേന്ദ്രങ്ങളിലൂടെ നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എക്സ്പോയ്ക്ക് സജ്ജം
എക്സ്പോ 2020 ആരംഭിക്കാനിരിക്കുന്ന വേളയില്‍ ഒരുക്കങ്ങളെല്ലാം കൃത്യമാണെന്ന് എന്‍സിഇഎംഎ വക്താവ് ഡോ താഹെർ അല്‍ അമീരി പറഞ്ഞു. എക്സ്പോ സന്ദർശിക്കാനെത്തുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയെന്നുളളതാണ് പ്രഥമമായ ലക്ഷ്യം. അതിനായുളള ക്രമീകരണങ്ങളെല്ലാം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.