സഭയ്ക്കും സമൂഹത്തിനും ധാരാളം നന്മകൾ ചെയ്തിട്ടുള്ള ഒരു വൈദികൻ തെറ്റിദ്ധാരണയുടെ പേരിൽ സമൂഹത്തിൽ പരിഹാസപാത്രമായി ചിത്രീകരിക്കപ്പെട്ട ദിവസം. അദ്ദേഹം ചെയ്ത എല്ലാ നന്മകളും മറന്ന് ആളുകൾ അദ്ദേഹത്തിനെതിരെ ട്രോളുകൾ മത്സരിച്ച് നിർമിക്കാൻ തുടങ്ങി. അദ്ദേഹം പതിവായി ധരിക്കുന്ന തൂവെള്ള ളോഹയിൽ ഒരു ചെറിയ ചെളിപ്പാട് ആളുകൾ പരിഹാസ വിഷയമാക്കി. അദ്ദേഹവുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ആൽബർട് ഐൻസ്റ്റീന്റെ ജീവിതത്തിലെ ഒരു സംഭവം ഒരു സുഹൃത്ത് അയച്ച് തന്നത്.
ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ ഒരു കൂട്ടം വിദ്യാർത്ഥികളുമായി സംവേദിച്ചുകൊണ്ടിരുന്നപ്പോൾ താഴെ കാണുന്ന ഗുണനപ്പട്ടിക ബോർഡിൽ എഴുതി.
9 x 1 = 09
9 x 2 = 18
9 x 3 = 27
9 x 4 = 36
9 x 5 = 45
9 x 6 = 54
9 x 7 = 63
9 x 8 = 72
9 x 9 = 81
9 x 10 = 91
അവസാനത്തെ വരി വായിച്ച വിദ്യാർത്ഥികൾ പരിഹാസത്തോടെ അദ്ദേഹത്തെ നോക്കി ചിരിച്ച് ബഹളം വച്ചു. പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്കുവരെ 9 × 10 ന്റെ ഉത്തരം 90 ആണെന്ന് അറിയാമെന്നിരിക്കെ പ്രതിഭാശാലിയായ ഐൻസ്റ്റൈൻ ഈ നിസ്സാരമായ ഗുണനക്രീയ തെറ്റിച്ചിരിക്കുന്നു.
ബഹളം അടങ്ങാൻ ഐൻസ്റ്റൈൻ ക്ഷമയോടെ കാത്തുനിന്നു. എന്നിട്ട് അവരോട് പറഞ്ഞു.
തന്നിട്ടുള്ള പത്ത് ചോദ്യങ്ങളിൽ ഒമ്പതെണ്ണത്തിന്റെയും, അതായത് ഭൂരിഭാഗത്തിൻെറയും ഉത്തരം ഞാനെഴുതിയത് ശരിയായിരുന്നുവെങ്കിലും ആരും അതിനെന്നെ അനുമോദിച്ചില്ല. എന്നാൽ ഒരു ചെറിയ തെറ്റ് വരുത്തിയപ്പോൾ നിങ്ങളെല്ലാവരും ആർത്തു ചിരിച്ചു. ഇതിനൊരു വലിയ അർത്ഥമുണ്ട്. ഒരാൾ തൊടുന്നതെല്ലാം പൊന്നാക്കിയാലും എപ്പോഴെങ്കിലും ഒരു ചെറിയ തെറ്റു വരുത്തിയാൽ ജനങ്ങൾ അത് മാത്രമേ മനസ്സിൽ പതിപ്പിച്ചു വയ്ക്കൂ.
എന്നിട്ട് മറ്റു നേട്ടങ്ങളെയെല്ലാം മറന്ന് ഈ ചെറിയ തെറ്റിനെ നോക്കി പരിഹസിച്ചു ചിരിച്ചുകൊണ്ടേയിരിക്കും. തെറ്റുകൾ മാത്രം ഓർത്തു വയ്ക്കുന്നവരാണ് ജനങ്ങൾ..
അതുകൊണ്ട് ഇത്തരം വിമർശനങ്ങൾ നിങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ അനുവദിക്കരുത്. സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനുള്ള
പരിശ്രമങ്ങളിൽ നിന്ന് ഇവ നിങ്ങളെ പിന്തിരിപ്പിക്കരുത്. ഒരിക്കലും ഒരു തെറ്റും വരുത്താത്തവർ ചെറുവിരൽ പോലും അനക്കാതെ വെറുതെ ഇരിക്കുന്നവരായിരിക്കും. "മാങ്ങായുള്ള മാവിലല്ലേ കല്ലേറ് വരൂ".
ചിന്താമൃതം; സമയമില്ലെന്ന് ഇനി മിണ്ടിപ്പോകരുത്
ചിന്താമൃതം ; തട്ടിപ്പിനിരയാകുന്ന മണ്ടൻ മലയാളി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.