അഹാന പാടി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ: വീഡിയോ

അഹാന പാടി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ: വീഡിയോ

 സിനിമയില്‍ വളരെ കുറഞ്ഞ നാളുകള്‍ക്കൊണ്ട് തന്നെ ശ്രദ്ധ നേടിയ താരമാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ടൊവിനോ തോമസിന്റെ നായികയായി ലൂക്ക എന്ന ചിത്രത്തില്‍ അഹാന മികവാര്‍ന്ന പ്രകടനം കാഴ്ച വെച്ചതോടെ വെള്ളിത്തിരയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ താരത്തിന് കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിലും സജീവമാണ് അഹാന. അഭിനയത്തിന് ഒപ്പം തന്നെ നൃത്തത്തിലും പാട്ടിലും എല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് താരം. അതുകൊണ്ടു തന്നെ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പാട്ടു പാടുന്നതിന്റേയും നൃത്തം ചെയ്യുന്നതിന്റേയും എല്ലാം വീഡിയോയും അഹാന പങ്കു വയ്ക്കാറുണ്ട്. ശ്രദ്ധ നേടുകയാണ് താരം പങ്കുവെച്ച ഒരു പാട്ടു വീഡിയോ.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം നിര്‍വഹിച്ച നോട്ട്ബുക്ക് എന്ന ചിത്രത്തിലെ 'ഹൃദയവും ഹൃദയവും...' എന്നു തുടങ്ങുന്ന ഗാനമാണ് അഹാന ആലപിച്ചത്. മനോഹരമായാണ് താരം സുന്ദരമായ ഈ ഗാനം ആലപിക്കുന്നത്. നിരവധിപ്പേര്‍ അഹാനയുടെ ആലാപനത്തെ പ്രശംസിച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്.

അതേസമയം അഹാന കൃഷ്ണ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നാന്‍സി റാണി. അടുത്തിടെ താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തെത്തിയിരുന്നു. നായികാ പ്രാധാന്യമുള്ള ചിത്രമാണ് നാന്‍സി റാണി. ജോസഫ് മനു ജെയിംസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.