എക്സ്പോ 2020 സന്ദ‍ർശിക്കാന്‍ വിവിധ എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുളള അവധി

എക്സ്പോ 2020 സന്ദ‍ർശിക്കാന്‍ വിവിധ എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക്  ശമ്പളത്തോടുകൂടിയുളള അവധി

ദുബായ്:  ലോകം മുഴുവന്‍ സന്ദ‍ർശനത്തിനെത്തുന്ന എക്സ്പോ 2020 കാണാന്‍ ജീവനക്കാർക്ക് ശമ്പളത്തോടെയുളള അവധി പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകള്‍. യുഎഇയുടെ ഫെഡറല്‍ ജീവനക്കാ‍ർക്ക് ആറ് ദിവസത്തെ ശമ്പളത്തോടു കൂടിയുളള അവധിയാണ് എക്സ്പോ കാണാനായി ലഭിക്കുക. ദുബായിലെ സർക്കാർ ജീവനക്കാർക്ക് നേരത്തെ തന്നെ ആറ് ദിവസത്തെ ശമ്പളത്തോടെയുളള അവധി നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു.

ഈ വാരമാദ്യം ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എക്സ്പോ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന മന്ത്രാലയത്തിലെ ജീവനക്കാർക്ക് എട്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചിരുന്നു

അബുദാബി സർക്കാർ ജീവനക്കാർക്കും ആറ് ദിവസത്തെ അവധി നൽകിയിട്ടുണ്ട്. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുആല്ല, ഉമ്മുല്‍ ഖുവൈനിലെ സർക്കാർ ജീവനക്കാർക്ക് എക്സ്പോ 2020 ദുബായ് സന്ദർശിക്കാൻ 8 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകി പ്രഖ്യാപനം നടത്തിയിരുന്നു.

സർക്കാർ ജീവനക്കാർക്ക് 6 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കാൻ ഫുജൈറ, ഷാ‍ർജ എമിറേറ്റുകളിലെ ഭരണാധികാരികളും നിർദ്ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.