എക്സ്പോ 2020 ഇസ്രായേല്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു

എക്സ്പോ 2020 ഇസ്രായേല്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു

ദുബായ്: എക്സ്പോ 2020യിലെ ഇസ്രായേല്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു. ഇസ്രായേല്‍ ടൂറിസം മന്ത്രി യോയല്‍ റാസ് വറോസും പവലിയന്‍ കമ്മീഷണല്‍ ജനറല്‍ ഇലാസർ കൊഹനും ചടങ്ങില്‍ സംബന്ധിച്ചു. യുഎഇ ആതിഥ്യം വഹിക്കുന്ന ലോകമേളയില്‍ ഇടം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് യോയൽ റാസ്​വറോസ്​ പറഞ്ഞു.

യുഎഇ പവലിയനിലും റഷ്യന്‍ പവലിയനിലും അദ്ദേഹം സന്ദർശം നടത്തി. യു.എ.ഇ ചെറുകിട-ഇടത്തരം വ്യവസായ വകുപ്പ്​ സഹമന്ത്രി നജീബ്​ മുഹമ്മദ്​ അലാലിയും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ കലാ പരിപാടികളും അരങ്ങേറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.