യുഎഇയിലെ പ്രശസ്ത എയർലൈനില്‍ ഉപഭോക്തൃസേവന ജോലിയിൽ അവസരം; ഇന്ന് അഭിമുഖ പരീക്ഷ

യുഎഇയിലെ പ്രശസ്ത എയർലൈനില്‍ ഉപഭോക്തൃസേവന ജോലിയിൽ അവസരം; ഇന്ന് അഭിമുഖ പരീക്ഷ

ദുബായ്: പ്രശസ്ത എയർലൈന്‍ 500 ഉപഭോക്തൃസേവന അംഗങ്ങള്‍ക്കായി നടത്തുന്ന അഭിമുഖ പരീക്ഷകള്‍ എമിറേറ്റില്‍ ഇന്ന് മുതല്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെയാണ് അഭിമുഖ പരീക്ഷ നടക്കുക. താല്‍പര്യമുളള ഉദ്യോഗാർത്ഥികള്‍ക്ക് അഭിമുഖപരീക്ഷയ്ക്കെത്താം. ഉപഭോക്തൃസേവനത്തില്‍ രണ്ടുവർഷത്തെ സേവനപരിചയം അഭികാമ്യം.

ഹൈസ്കൂള്‍ സർട്ടിഫിക്കറ്റ്, ഇംഗ്ലീഷ് ഭാഷയില്‍ എഴുതാനും പറയാനുമുളള പ്രാഗത്ഭ്യം, മൈക്രോ സോഫ്റ്റ് പരിചയം, ഫോണിലൂടെയും അല്ലാതെയുമുളള സംഭാഷണ മികവ്, എന്നിവയുണ്ടായിരിക്കണം. അറബി ഭാഷ സംസാരിക്കാനറിയുന്നത് അധിക യോഗ്യതായി കണക്കാക്കും. ബർദുബായിലെ ഹോളിഡെ ഇന്നിലാണ് ഇന്ന് ( ഒക്ടോബർ 11) അഭിമുഖ പരീക്ഷ നടക്കുന്നത്.

ഉദ്യോഗാർത്ഥികള്‍ ബിയോഡേറ്റ, പാസ്പോർട് സൈസ് ഫോട്ടോ, ഫുള്‍സൈസ് ഫോട്ടോ എന്നിവ കരുതണം. 5000 ദിർഹം സാലറിയുണ്ടാകും. യാത്രാസൗകര്യവും ഒരുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം അഭിമുഖപരീക്ഷയ്ക്ക് എത്താനെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.