എക്സ്പോ 2020: ദുബായിലേക്ക് വൻ സന്ദർശകപ്രവാഹം

എക്സ്പോ 2020: ദുബായിലേക്ക് വൻ സന്ദർശകപ്രവാഹം

ദുബായ് : എക്സ്പോ 2020 ആരംഭിച്ചത് മുതൽ വിവിധ രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് വൻ സന്ദർശക പ്രവാഹമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്‌ അഫയേഴ്സ്‌ അറിയിച്ചു. സെപ്റ്റംബർ 30 മെഗാ ഇവന്റ് ആരംഭിച്ചത് മുതൽ മാത്രം ദുബായിലെത്തിയത് 477,101 സന്ദർശകരാണെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി-ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി പറഞ്ഞു. ടൂറിസത്തിന്റെ ശക്തമായ തിരിച്ചുവരവും,കൊവിഡ് മഹാമാരിയിൽ നിന്നുള്ള യുഎഇ-യുടെ മികച്ച അതിജീവനമാണ് സന്ദർശകരുടെ എണ്ണത്തിലുള്ള ഈ വർധവ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി

എക്സ്പോയിലേക്കുള്ള ദശലക്ഷക്കണക്കിന് സഞ്ചാരികളെ മികച്ച രീതിയിൽ രാജ്യത്തേക്ക് സ്വാഗതം ചെയ്യാൻ ജിഡിആർഎഫ്എ സദാസമയം സേവന സന്നദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കാൻ മികവാർന്ന സേവനങ്ങളാണ് വകുപ്പ് നൽകിവരുന്നത്. യുഎഇയുടെ സാംസ്കാരിക പൈതൃകം കാണാനുള്ള സവിശേഷമായ അവസരമാണ് എക്സ്പോ 2020 ദുബായ് സന്ദർശകർക്ക് നൽകുന്നത്. ഈ അഭൂതപൂർവമായ വിജയത്തിന്റെ ഭാഗമായതിൽ ഞങ്ങളും അഭിമാനിക്കുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തേക്കുള്ള സന്ദർശകരുട എണ്ണത്തിലുള്ള വർദ്ധനവ് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുമെന്ന് ലെഫ്റ്റ് ജനറൽ അൽ മർറി കൂട്ടിച്ചേർത്തു.

എക്സ്പോയുടെ ഉദ്ഘാടന ദിവസമായ സപ്തംബർ 30ന് മാത്രം- ജിഡിആർഎഫ്എ ദുബായ് ഇഷ്യു ചെയ്ത എൻട്രി പെർമിറ്റുകളുടെ എണ്ണം 32,000 ലധികമായിരുന്നു. ദുബായ് എയർപോർട്ടുകളിലെ പാസ്പോർട്ട് കൺട്രോൾ ഓഫീസർമാർ പ്രതിദിനം 85,000 ൽ അധികം യാത്രക്കാരെ എൻട്രി, എക്സിറ്റ് പോയിന്റുകളിൽ കൈകാര്യം ചെയ്യുന്നുണ്ടെന്ന് മുൻപ് ജിഡിആർഎഫ്എ വെളിപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.