പച്ചക്കറിക്ക് തറവില: ആദ്യസംഭരണം വയനാട്ടിൽ

പച്ചക്കറിക്ക് തറവില: ആദ്യസംഭരണം വയനാട്ടിൽ

കൽപ്പറ്റ: പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ 16 വിളകൾക്ക് തറവില പ്രഖ്യാപിച്ചശേഷമുള്ള ആദ്യസംഭരണം വയനാട്ടിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തൃശ്ശൂരിൽ തറവിലപ്രഖ്യാപനം നടത്തി. കർഷകരിൽനിന്ന് സംഭരിച്ച നേന്ത്രക്കുലകളുമായി ഹോർട്ടികോർപ്പിന്റെ സംഭരണകേന്ദ്രത്തിലേക്ക് പോവുന്ന വാഹനം കൽപ്പറ്റയിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു.

കൃഷി ഡെപ്യൂട്ടി ഡയറക്ടർ സിബി. ടി. നീണ്ടിശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു. നവംബർ ഒന്നുമുതൽ ഉത്പന്നങ്ങൾ കർഷകരിൽനിന്ന് സംഭരിച്ചുതുടങ്ങും. വി.എഫ്.പി.സി.കെ., ഹോർട്ടികോർപ്പ്, കൃഷിവകുപ്പിന്റെ മാർക്കറ്റിങ് വിഭാഗം, പ്രാഥമിക സഹകരണസംഘങ്ങൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നിവ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

 വിളയ്ക്ക്  വരുന്ന ഉത്പാദനച്ചെലവ് പരിശോധിച്ച് സംസ്ഥാന വിലനിർണയബോർഡാണ് തറവില പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ സംഭരിക്കുന്നവ മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നിങ്ങനെ 16 ഇനം പച്ചക്കറികൾക്കാണ് പദ്ധതിപ്രകാരം ആദ്യഘട്ടത്തിൽ തറവില നിശ്ചയിച്ച് സംഭരിക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 550 കേന്ദ്രങ്ങളിൽ പദ്ധതി നടപ്പാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.