എക്സ്പോ വിമാനം പറക്കും, ഫോട്ടോ എടുക്കാനും അവസരം

എക്സ്പോ വിമാനം പറക്കും, ഫോട്ടോ എടുക്കാനും അവസരം

ദുബായ്: ബുധനാഴ്ചയും വ്യാഴാഴ്ചയും ഷെയ്ഖ് സയ്യീദ് റോഡിൻറെ ആകാശത്തിലൂടെ എക്സ്പോ 2020 പ്രചാരണം ചെയ്തുളള വിമാനം പറക്കും. രാവിലെ 8 മണിമുതല്‍ വൈകീട്ട് 5 മണിവരെയുളള സമയത്താണ് വിമാനം താഴ്ന്ന് പറക്കുക. പൊതുജനങ്ങള്‍ക്ക് ചിത്രങ്ങളെടുക്കാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ഷെയ്ഖ് സയ്യീദ് റോഡിലും എക്സ്പോ സൈറ്റിനുസമീപത്തുമൊക്കെയായി വിമാനത്തെ കാണാമെന്നാണ് അധികൃതർ അറിയിച്ചിട്ടുളലത്. ചിത്രങ്ങളെടുക്കാന്‍ പാകത്തിനാണ് വിമാനം പറക്കുകയെങ്കിലും ഡ്രോണുകള്‍ പറത്തരുതെന്ന മുന്നറിയിപ്പും നല്കിയിട്ടുണ്ട്. 'സീ യൂ ദെയർ' എന്നെഴുതി, പച്ച, ഓറഞ്ച്​, പർപ്പിള്‍, പിങ്ക്​, ചുവപ്പ്​ തുടങ്ങി പതിനൊന്ന്  നിറങ്ങളില്‍​ ഒരുക്കിയ എമിറേറ്റ്സിന്‍റെ എ380 വിമാനമാണ്​ പറക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.