ദുബായ്: യുഎഇയില്‍ ഇന്ന് 116 പേരില്‍ മാത്രമാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 173 പേർ രോഗമുക്തി നേടി. 1 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 320554 പരിശോധന നടത്തിയതില്‍ നിന്നാണ് 116 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 738268 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 731805 പേർ രോഗമുക്തി നേടി. 2117 പേരാണ് മരിച്ചത്.

ഒമാനില്‍ 12 പേരില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചപ്പോള്‍ മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി. 11 പേരാണ് രോഗമുക്തി നേടിയത്. 560 ആണ് രാജ്യത്തെ സജീവ കോവിഡ് കേസുകള്‍. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്.

രാജ്യത്ത് ഇതുവരെ 304025 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 299362 പേർ രോഗമുക്തി നേടി. 4103 പേരാണ് മരിച്ചത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.