ജൈറ്റക്സിന് തുടക്കം

ജൈറ്റക്സിന് തുടക്കം

ദുബായ്: ജൈറ്റക്സ് ടെക്നോളജി വാരത്തിന് ഇന്ന് തുടക്കം. ദുബായ് വേള്‍ഡ് ട്രേഡ് സെൻറ്ററിൽ ഒക്ടോബർ 21 വരെയാണ് ജൈറ്റക്സ് നടക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമാണ് ജൈറ്റക്സ്. ജൈറ്റക്സില്‍ പുതിയ കണ്ടെത്തലുകളുമായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ജൈറ്റക്സില്‍ ഡ്രൈവിംഗ് ട്രാന്‍സ്പോർട്ട്, സ്മാർട്ട് പാർക്കിംഗ് സംവിധാനമടക്കമുളള ഗതാഗത മേഖലയിലെ പുതിയ കണ്ടത്തലുകള്‍ ആ‍ർടിഎ അവതരിപ്പിക്കും. സൈക്കിള്‍ ട്രാക്കുകളില്‍ നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നവരുടെ എണ്ണം കണക്കാക്കാനും സുരക്ഷാ നടപടികക്രമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അളക്കാനുളള സാങ്കേതിക വിദ്യയും ആർടിഎ അവതരിപ്പിക്കും.



വാട്സ് അപ്പിലൂടെ പാർക്കിംഗ് ഫീസ് അടക്കാനുളള സാങ്കേതിക വിദ്യയും എസ് എം എസ് സന്ദേശങ്ങള്‍ക്ക് പകരം ടിക്കറ്റുകള്‍ സ്വയം പുതുക്കാനുളള സാങ്കേതിക വിദ്യയും ആർടിഎ അവതരിപ്പിക്കും. ബസ് സ്റ്റേഷനുകളില്‍ സ്മാർട് സ്ക്രീനുകള്‍ ഉപയോഗിച്ച് യാത്രാ പദ്ധതിയുടെ പുതിയ മാതൃകയൊരുക്കുന്ന പദ്ധതിയും ആ‍ർടിഎ അവതരിപ്പിക്കുമെന്ന് ഡയറക്ടർജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോ‍ർഡ് ചെയർമാനുമായ മാത്തർ അല്‍ തായർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.