യുഎഇയിലെ പ്രതിദിന കോവിഡ് കേസ് 100 ല്‍ താഴെ, 19 മാസത്തിനിടെ ഇതാദ്യം

യുഎഇയിലെ പ്രതിദിന കോവിഡ് കേസ് 100 ല്‍ താഴെ, 19 മാസത്തിനിടെ ഇതാദ്യം

ദുബായ്: യുഎഇയിലെ പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു. 19 മാസത്തിനിടെ ആദ്യമായി 100 ല്‍ താഴെ കോവിഡ് കേസുകള്‍ ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതിന് മുന്‍പ് 2020 മാർച്ച് 31 നാണ് 52 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 317,254 പരിശോധനകള്‍ നടത്തിയപ്പോള്‍ 99 പേരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 153 പേർ രോഗമുക്തി നേടി. 2 മരണവും ഇന്ന് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് .031 ശതമാനമാണ്.

ജനുവരി 28 നാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. 3966 പേരില്‍ അന്ന് രോഗം സ്ഥിരീകരിച്ചു. 2.34 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി. രാജ്യത്ത് 95 ശതമാനം പേരും കോവിഡ് പ്രതിരോധ വാക്സിന്‍റെ ഒരു ഡോസെങ്കിലും സ്വീകരിച്ചുവെന്നാണ് കണക്ക്. 85 ശതമാനം പേരും രണ്ട് ഡോസും സ്വീകരിച്ചുവെന്നും കണക്കുള്‍ സൂചിപ്പിക്കുന്നു.

ഇതോടെയാണ് കോവിഡ് പ്രതിരോധത്തിലേക്ക് രാജ്യം മാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.