തിരുവനന്തപുരം: സാമ്പത്തിക സംവരണത്തെ എതിര്‍ക്കില്ലെന്ന് നിലപാട് വ്യക്തമാക്കി കെപിസിസി രാഷ്ട്രീയകാര്യ സമിതി.മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം എന്നത് കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലുള്ള നയമാണ്. ആ നയത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു.
അതേസമയം വിഷയത്തില്‍ ലീഗിന്റെ സമര പ്രഖ്യാപനംഉചിതമായില്ലെന്നും വിമര്‍ശിച്ചു. കോണ്‍ഗ്രസ് നിലപാട് ലീഗിനെ ബോധ്യപ്പെടുത്തും, പിന്നാക്കക്കാരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. വിഷയം സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പരസ്യ നിലപാട് സ്വീകരിച്ച ലീഗിന്റെ നിലപാട് അനുചിതമായിരുന്നെന്ന് വി.ഡി. സതീശന്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.