കാലാവസ്ഥ പ്രവചനത്തിന് അറ്റ്മോസ്ഫിയറെത്തുന്നു

കാലാവസ്ഥ പ്രവചനത്തിന് അറ്റ്മോസ്ഫിയറെത്തുന്നു

ദുബായ്: കൂടുതല്‍ കൃത്യതയുളള കാലാവസ്ഥ പ്രവചനത്തിനും പഠനത്തിനുമായി യുഎഇയില്‍ സൂപ്പർ കമ്പ്യൂട്ടറെത്തുന്നു. അറ്റ്മോസ്ഫിയ‍ർ എന്ന് പേരിട്ടിരിക്കുന്ന കമ്പ്യൂട്ടർ, സോഫ്റ്റ് വേർ, നെറ്റ് വർക്കിംഗ്, സ്റ്റോറേജ് എന്നിവയില്‍ കൂടുതല്‍ മികച്ച പ്രകടനം നല്കുന്നതാണ്. തദ്ദേശ സ്ഥാപനങ്ങളെയും പൊതു ജനങ്ങളേയും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് വേഗത്തില്‍ അറിയിക്കുകയെന്നുളളതാണ് ലക്ഷ്യമെന്ന് എന്‍ സി എം ഡയറക്ടർ ജനറല്‍ ഡോ അബ്ദുളള അല്‍ മന്‍ഡൗസ് പറഞ്ഞു.

സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുക, കൂടുതല്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്തുകയെന്നുളളതില്‍ തങ്ങള്‍ പ്രതിജ്ഞാബന്ധരാണെന്നും അദ്ദേഹം പറഞ്ഞു. അറ്റ് മോസ് ഫിയറിലൂടെ പ്രവർത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനുളള ഒരുക്കത്തിലാണ് അധികൃതർ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.