ജീവിക്കാനിഷ്ടമുളള രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതെത്തി യുഎഇ

ജീവിക്കാനിഷ്ടമുളള രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതെത്തി യുഎഇ

ദുബായ്: ജോലിചെയ്യാനും ജീവിക്കാനും ഇഷ്ടമുളള രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതായി ഇടം നേടി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. എച്ച്എസ്ബിസി യുടെ 14മത് വാർഷിക എക്സ്പാറ്റ് എക്സ്പ്ലോറർ സർവ്വെയിലാണ് സ്വിറ്റ്സർലന്‍റിനും, ഓസ്ട്രേലിയക്കും, ന്യൂസിലന്‍റിനും പിന്നിലായി യുഎഇ ഇടം പിടിച്ചത്. കഴിഞ്ഞ വർഷത്തേതില്‍ നിന്ന് 10 സ്ഥാനങ്ങള്‍ കയറിയാണ് ഇത്തവണത്തെ നേട്ടം. ബഹ്റിന്‍ എട്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഖത്തർ പത്താം സ്ഥാനത്താണ്.

20,000ലധികം ആളുകളില്‍ നടത്തിയ സർവ്വെ ഫലമാണ് എച്ച് എസ് ബി സി പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് മഹാമാരിക്കിടയിലും സുരക്ഷിത രാജ്യമായി യുഎഇയെ സർവ്വെയില്‍ പങ്കെടുത്ത ഭൂരിഭാഗവും വിലയിരുത്തി. അടുത്ത ഒരു വർഷത്തിനുളളില്‍ കൂടുതല്‍ സുസ്ഥിരവും സാധാരണനിലയിലേക്കും രാജ്യത്തെ ജീവിതമെത്തുമെന്നുളളതാണ് 82 ശതമാനം പേരുടെയും ഉറച്ച വിശ്വാസം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.