ബംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കോടതി നാല് ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസം കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം സിറ്റി സിവില്‍ കോടതി അംഗീകരിക്കുകയായിരുന്നു. കോടതിയില്‍ നിന്നും ബിനീഷിനെ ഇഡിയുടെ സോണല്‍ ഓഫീസില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് ഇന്ന് ബംഗളൂരുവിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് ബിനീഷിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. പിന്നാലെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദിന്റെയും ബിനീഷിന്റെയും മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് അറസ്റ്റിന് കാരണമായത്. അനൂപിനെയും ബിനീഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും ഇഡി ആലോചിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.