സ്വതാന്ത്ര്യാനനന്തര ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഒഴിച്ച് മറ്റെല്ലാ ന്യൂനപക്ഷങ്ങളും വളർന്നു; പി സി ജോർജ് എം എൽ എ

സ്വതാന്ത്ര്യാനനന്തര ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഒഴിച്ച് മറ്റെല്ലാ ന്യൂനപക്ഷങ്ങളും വളർന്നു;  പി സി ജോർജ് എം എൽ എ

തിരുവനന്തപുരം; മുസ്ലീം സമുദായത്തിനെതിരെ വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്. കേരളത്തിലെ 14 ജില്ലകളില്‍ ഏഴിലേയും കളക്ടര്‍മാർ ഒരു സമുദായത്തില്‍പ്പെട്ടവരാണെന്നും ഇതെന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്നുമാണ് പിസി ജോർജ്ജ് ചോദിച്ചത്. പിഎസ്സിയിലെ നിയമ പ്രശ്നങ്ങളിലും ഫാ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിലെ അരുവിത്തുറയിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് ജോർജ്ജിന്റെ വിവാദ പ്രസ്താവന.

70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേര്‍ന്ന് തുടങ്ങിയതാണ്. പക്ഷേ ഇന്നത്തെ നിലയെന്താണ്. ഐഎഎസ്, ഐഇഎസ്, ഐഎഫ്എസ് കോഴ്സുകൾ എടുത്തു നോക്കണം.അഖിലേന്ത്യാ സർവ്വീുകൾ പരിശോധിച്ചാലും നമ്മുടെ കുട്ടികൾ വളരെ താഴെയാണ്.

ഇതെന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇക്കാര്യം സഭ ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടതാണ്.ഉന്നത വിദ്യാഭ്യാസ വകുപ്പിൽ സ്വർണ്ണക്കടത്തുകാരൻ മന്ത്രി സ്വന്തക്കാരെ കുത്തിനിറയ്ക്കുകയാണ്.ഇപ്പോത്തെ കത്തോലിക്കാ മന്ത്രിമാർ അവരുടെ വകുപ്പുകളിൽ തസ്തികകൾ സൃഷ്ടിച്ച് കത്തോലിക്കാ സഭക്കാരെ നിയമിക്കണം, പ്രസംഗത്തിൽ ജോർജ്ജ് ആവശ്യപ്പെട്ടു.

എംജി യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസ്ലർ പദവിയിലേക്ക് ഇടതുപാർട്ടികൾ ബി ഇക്ബാലിന്റെ പേര് നിർദ്ദേശിച്ചപ്പോൾ താൻ വാശി പിടിക്കുകയായിരുന്നു.അങ്ങനെയാണ് സിറിയക് തോമസിനെ വിസിയായി നിയമിക്കുന്നത്. സ്വതാന്ത്ര്യാനനന്തരം ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഒഴിച്ച് മറ്റെല്ലാ ന്യൂനപക്ഷങ്ങളും വളർന്നുവെന്നും പ്രസംഗത്തിൽ പിസി ജോർജ്ജ് പറഞ്ഞു.

അതേസമയം നേരത്തേയും പിസി മുസ്ലീം വിരുദ്ധ പരാമർശം നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു ദിവസങ്ങൾക്കു മുമ്പ് തീവ്രവാദികൾക്ക് ഓശാന പാടുന്ന മുസ്ലിം സമുദായത്തിന്റെ വോട്ട് വേണ്ടെന്ന് പറയുന്ന പിസിയുടെ ഫോൺ സംഭാഷണം പുറത്തുവന്നത് വിവാദമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.