സ്വകാര്യ ആശുപത്രിയിൽ 10 ശതമാനം ബെഡ്ഡുകൾ കോവിഡ് രോഗികൾക്കായി വർധിപ്പിച്ചു

സ്വകാര്യ ആശുപത്രിയിൽ 10 ശതമാനം ബെഡ്ഡുകൾ കോവിഡ്  രോഗികൾക്കായി വർധിപ്പിച്ചു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ 10 ശതമാനം ബെഡ്ഡുകൾ കൊവിഡ് രോഗികൾക്കായി റിസർവ് ചെയ്യണമെന്ന നിർ ദ്ദേശത്തിന് അനുസൃതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഐസിയു ബെഡ്ഡുകളുടെ എണ്ണം വർധിപ്പിച്ചിരിക്കുന്നു.

എല്ലാ ജില്ലകളിലേയും പ്രൈവറ്റ് ഹോസ്പിപിറ്റലുകളിലെ ഐസിയു ബെഡ്ഡുകൾ എംപാനൽ ചെയ്യുന്നതിനുള്ള നപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ടെസ്റ്റിംഗ് നിരക്കു കൂട്ടുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പൊതുസ്ഥലങ്ങളിൽ കിയോസ്കുകൾ കൂടുതലായി സ്ഥാപിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനായി 167 സ്ഥലങ്ങൾ കണ്ടെത്തുകയും, അവയിൽ 57 ഇടങ്ങളിൽ ഇതിനകം കിയോസ്കുകൾ പ്രവർ ത്തനമാരംഭിക്കുകയും ചെയ്തു. കൊവിഡ് രോഗബാധിതരായവരിൽ മറ്റ് രോഗങ്ങൾ ഉള്ളവർ കൃത്യമായ ഇടവേളകളിൽ കൊവിഡ് ടെസ്റ്റ് ചെയ്യേണ്ടത് അവരുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്. ഇക്കാര്യത്തിൽ വേണ്ട ബോധവത്കരണം സംസ്ഥാനത്ത് നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.