പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെ, യുഎഇ സാധാരണ ജീവിതത്തിലേക്ക്

പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെ, യുഎഇ സാധാരണ ജീവിതത്തിലേക്ക്

ദുബായ്: യുഎഇയില്‍ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി ഗണ്യമായ കുറവ് രേഖപ്പെടുത്തുകയാണ്. ബുധനാഴ്ച 95 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഒരു മരണവും സ്ഥിരീകരിച്ചു. 136 പേർ രോഗമുക്തി നേടി. 295380 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തത്. 3791 മാത്രമാണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 92.2 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുളളത്.

അതേസമയം, യുഎഇയില്‍ നിന്ന് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുളള രാജ്യങ്ങളിലേക്ക് രണ്ട് വാക്സിനെടുത്ത പൗരന്മാർക്ക് മാത്രമാണ് യാത്രാനുമതി രാജ്യം നല്‍കിയിട്ടുളളത് . രാജ്യത്തെ താമസക്കാരടക്കമുളളവരോട് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാന്‍ ബൂസ്റ്റർ ഡോസെടുക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.