പൊട്ടിമുടി: പൊട്ടിമുടി ദുരന്ത ബാധിതർക്കുള്ള ഭൂമിവിതരണം കേരളപ്പിറവി ദിനമായ ഞായറാഴ്ച നടക്കും.  വീടും വസ്തുവകകളും നഷ്ടപ്പെട്ട 8 പേർക്കും, ദുരന്തത്തിൽപെട്ടവരുടെ ബന്ധുക്കൾക്കും ആണ് കുറ്റ്യാർ വാലിയിൽ   5 സെന്റ് ഭൂമി വീതം  നൽകുന്നത്.   ഞായറാഴ്ച രാവിലെ 9 :30ന് കുറ്റ്യാർ വാലിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എംഎം മണി ഭൂമിയുടെ പട്ടയം ഉൾപ്പെടെയുള്ള രേഖകൾ കൈമാറും. 
 കണ്ണൻ ദേവൻ കമ്പനിയാണ് വീടുകൾ നിർമിച്ച് നൽകുന്നത്. വീടിന്റെ തറക്കല്ലിടുന്ന ചടങ്ങും ഈ ദിവസം തന്നെ നടക്കുമെന്ന് ദേവികുളം സബ് കളക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.  ഓഗസ്റ്റ് ആറിന് രാത്രിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പൊട്ടി മുടിയിലെ 22 വീടുകളിലെ 66 പേരാണ് മരിച്ചത്. നാല് പേരെ കാണാതായി. 12 പേർ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.