2021 ലും ചെന്നൈ ടീമിന് മാറ്റം ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ

2021 ലും ചെന്നൈ ടീമിന് മാറ്റം ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ

 ദുബായ് : 2020 ഐപിഎല്ലില്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തുപോകുന്ന ടീമായി ചെന്നൈ സൂപ്പര്‍ കിങ്സ് മാറിയതോടെ കടുത്ത വിമര്‍ശനങ്ങളാണ് ടീമിനും മാനേജ്മെന്‍റിനും നേരിടേണ്ടി വന്നത്. അടുത്ത സീസണിലും പഴയ താരങ്ങള്‍ ടീമില്‍ നിന്നും പുറത്ത് പോകേണ്ട ആവശ്യമില്ലെന്ന നിലപാടാണ് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റക്കുള്ളത്.

നായകന്‍ ധോണി, ഇമ്രാം താഹിര്‍, കേദാര്‍ ജാദവ്, ബ്രാവോ തുടങ്ങി നിരവധി താരങ്ങളാണ് ഫോമിൽ എത്താതെ പോയത്. താഹിറിന് ടൂര്‍ണമെന്‍റില്‍ ഒരു കളിയില്‍ മാത്രമാണ് അവസരം ലഭിച്ചത്. പ്രശ്നങ്ങളെ തരണം ചെയ്യാന്‍ എം.എസ് ധോണിക്ക് ഇപ്പോഴും സാധിക്കും. മാനസികമായ ആരോഗ്യനില വളരെ ഉയര്‍ന്നുനില്‍ക്കുന്ന ഒരാളെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. ആ പഴയ എം.എസ് ധോണിയെയും പഴയ സി.എസ്.കെയെയും അടുത്ത സീസണില്‍ കാണാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത് എന്ന് നെഹ്റ പറഞ്ഞു.

നെഹ്റ പറഞ്ഞു. 35 വയസ്സ് ഒരു വയസല്ലെന്നും താന്‍ 39 വയസുവരെ ഐപിഎല്‍ കളിച്ചിരുന്നെന്നും നെഹ്റ കൂട്ടിച്ചേര്‍ത്തു. വാട്സണും അടുത്ത സീസണില്‍ കളിക്കണമെന്നും നെഹ്റ അഭിപ്രായപ്പെട്ടു. എനിക്ക് 39 വയസുവരെ കളിക്കാമെങ്കില്‍ അവര്‍ക്ക് അതില്‍ കൂടുതല്‍ കളിക്കാം നെഹ്റ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.