അലഹാബാദ്: വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. മതത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ മതം മാറുന്നത് നന്നല്ല .പൊലീസ് സംരക്ഷണം തേടി ദമ്പതികൾ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരുമാസം മുൻപ് ഹിന്ദു മതത്തിലേക്കു പരിവർത്തനം ചെയ്ത മുസ്‌ലിം യുവതി ഹിന്ദു യുവാവിനെ വിവാഹം ചെയ്തു. വിവാഹത്തിനുവേണ്ടി മാത്രമാണ് മതംമാറ്റമെന്നു നിരീക്ഷിച്ച കോടതി, ഈ വിഷയത്തിൽ 2014ൽ ഇതേ കോടതിയിൽ സമാനമായ കേസുകൾ വന്നതായി പറഞ്ഞു. ഹിന്ദുമതത്തിൽ നിന്ന് ഇസ്‌ലാം മതം സ്വീകരിച്ചു വിവാഹിതയായ യുവതി സംരക്ഷണം ആവശ്യപ്പെട്ട കേസായിരുന്നു അത്.
വേണ്ടത്ര ബോധ്യങ്ങൾ ഇല്ലാതെ വിവാഹത്തിന് മാത്രമായി മതം മാറുന്നത് വ്യക്തികൾക്ക് ഗുണം ചെയ്യില്ലെന്ന് കോടതി നിരീക്ഷിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.