യാത്രയ്ക്കൊരുങ്ങുന്നോ? ബൂസ്റ്റർ ഡോസ് സ്വീകരിക്കാന്‍ മറക്കരുത്

യാത്രയ്ക്കൊരുങ്ങുന്നോ? ബൂസ്റ്റർ ഡോസ് സ്വീകരിക്കാന്‍ മറക്കരുത്

ദുബായ്: യാത്രയ്ക്ക് തയ്യാറെടുക്കുകയാണെങ്കില്‍ കോവിഡ് വാക്സിന്‍ ബൂസ്റ്റർ ഡോസ് എടുക്കുകയായിരിക്കും ഉചിതമെന്ന് ഓർമ്മിപ്പിച്ച് യുഎഇയിലെ ആരോഗ്യ വിദഗ്ധർ. അവധിക്കാലം മുന്നില്‍ കണ്ട് പലരും യാത്രയ്ക്ക് ഒരുങ്ങുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. കോവിഡ് വാക്സിന്‍ സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്ക് പ്രതിരോധ ശേഷിക്കായി ബൂസ്റ്റർ ഡോസുകള്‍ സ്വീകരിക്കാം. ഏതെങ്കിലും സാഹചര്യത്തില്‍ കോവിഡ് വന്നാലും രോഗം മൂലമുണ്ടാകുന്ന ആരോഗ്യ സങ്കീർണതകള്‍ ഒഴിവാക്കാന്‍ ഇത് സഹായകരമാകുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. കുറഞ്ഞ രോഗപ്രതിരോധമുളളവരും ഗുരുതര അസുഖങ്ങളുളളവരും ബൂസ്റ്റർ ഡോസുകള്‍ സ്വീകരിക്കുന്നതില്‍ വൈമുഖ്യമരുത്.

യാത്രയ്ക്ക് മുന്‍പ് പോകുന്ന രാജ്യം അംഗീകരിച്ച വാക്സിനുകള്‍ ഏതാണെന്ന് മനസിലാക്കുകയും ആ വാക്സിന്‍ സ്വീകരിക്കുകയും വേണം, തിരിച്ചുവരുമ്പോള്‍ യുഎഇ അനുശാസിക്കുന്ന നിബന്ധനകള്‍ പാലിക്കണമെന്നും നാഷണല്‍ ക്രൈസിസ് ആന്‍റ് എമർജന്‍സി മാനേജ്മെന്‍റ് അതോറിറ്റി ഓ‍ർമ്മിപ്പിച്ചു.

യുഎഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നതില്‍ വാക്സിനേഷനും തുടർന്ന് നല്‍കിയ ബൂസ്റ്റർ ഡോസുകളും നിർണായകമായെന്നും അധികൃതർ വ്യക്തമാക്കി.


ബുധനാഴ്ച 75 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 99 പേർ രോഗമുക്തി നേടി. 278127 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.